Connect with us

International

'ട്രംപും കിം ജോംഗും ചെയ്തത് തെറ്റാണ്'

Published

|

Last Updated

ബീജിംഗ്: പുതിയ രാജ്യങ്ങള്‍ ആണവായുധങ്ങള്‍ സ്വയത്തമാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും എന്നാല്‍ ഉത്തര കൊറിയയെ തിരുത്താന്‍ ലോകരാജ്യങ്ങള്‍ ഭീഷണിപ്പെടുത്തുകയല്ല ചര്‍ച്ച നടത്തുകയാണ് വേണ്ടതെന്നും റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍. ഉത്തര കൊറിയന്‍ മിസൈല്‍ പരീക്ഷണത്തെ കുറിച്ച് ബീജിംഗില്‍വെച്ച് പ്രതികരിക്കുകയായിരുന്നു അധ്‌ദേഹം. കൊറിയന്‍ മേഖലയിലെ ആണവായുധ ശക്തികള്‍ ഒരിമിച്ചുകൂടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിന് റഷ്യ എതിരാണ്. അത്തരത്തിലുള്ള സഹാചര്യം ഭയാനകമാണ്.

അതേസമയം, അടുത്തിടെ, ഉത്തര കൊറിയക്ക് സമാനമായി ലോകത്ത് വ്യാപകമായി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനങ്ങള്‍ നടന്നിട്ടുണ്ട്. വിദേശരാജ്യങ്ങളുടെ സ്വയംഭരണാധികാരം മാനിക്കാതിരുന്നിട്ടുണ്ട്. ഇതും പ്രതിഷേധാര്‍ഹാണ്. തങ്ങളുടെ സഖ്യരാജ്യമായ സിറിയയില്‍ കടന്നാക്രമണം നടത്തിയ അമേരിക്കയെ സൂചിപ്പിച്ചുകൊണ്ടാണ് പുടിന്‍ വിമര്‍ശനം നടത്തിയത്. ഉത്തര കൊറിയയെ എതിര്‍ക്കുമ്പോള്‍ തന്നെ അമേരിക്ക നടത്തുന്ന അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനങ്ങള്‍ ചോദ്യം ചെയ്യണമെന്നും പുടിന്‍ തന്റെ പ്രസ്താവനയിലൂടെ സൂചന നല്‍കുന്നുണ്ട്. ഉത്തര കൊറിയക്കെതിരെ ചൈനയെ ഒപ്പം നിര്‍ത്തിയത് പോലെ റഷ്യയെയും അമേരിക്ക ലക്ഷ്യംവെച്ചിരുന്നു. മിസൈല്‍ പരീക്ഷണത്തിലൂടെ ഉത്തര കൊറിയ ലക്ഷ്യംവെച്ചത് റഷ്യയേയാണെന്ന് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.