ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്ന്

Posted on: May 15, 2017 9:13 am | Last updated: May 15, 2017 at 11:35 am

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് രണ്ടിന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുക. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 4,42,434 ഉം വി എച്ച ്എസ് ഇയില്‍ 29,444 വിദ്യാര്‍ഥികളുമാണ് ഫലം കാത്തിരിക്കുന്നത്. ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി പ​​രീ​​ക്ഷ​​ഫ​​ലം www.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.results.itschool.gov.in, www.cdit.org., www.examresults.kerala.gov.in, www.prd.kerala.gov.in, www.results.nic.in, www.educationkerala.gov.in സൈറ്റുകളില്‍ ലഭിക്കും.