ഹിസ്ബുള്‍ മുജാഹിദീന്‍ നേതാക് സക്കീര്‍ മൂസ സംഘടന വിട്ടു

Posted on: May 13, 2017 10:28 pm | Last updated: May 14, 2017 at 1:55 pm
SHARE

ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സക്കീര്‍ മൂസ സംഘടന വിട്ടതായി റിപ്പോര്‍ട്ടുകള്‍. കാശ്മീര്‍ പ്രശ്‌നം രാഷ്ട്രീയ വിഷയമാണെന്ന് നിലപാട് സ്വീകരിച്ച ഹുര്‍റിയത്ത് നേതാക്കളുടെ തലവെട്ടണമെന്ന് പ്രസ്താവന നടത്തിയതിന് സംഘടനയില്‍ നിന്ന് പിന്തുണ ലഭിക്കാത്ത സാഹചര്യത്തിലാണ് സംഘടന വിടാനുള്ള തീരുമാനം. സംഘടന തന്നെ അംഗീകരിക്കുന്നില്ലെങ്കില്‍ താന്‍ ആ സംഘടനയെ പ്രതിനിധീകരിക്കുന്നില്ലെന്ന് സക്കീര്‍ മൂസ നിലപാടെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സാമൂഹ്യ കൂട്ടായ്മ വെബ്‌സൈറ്റുകളിലൂടെ പുറത്തുവിട്ട സന്ദേശത്തിലാണ് സക്കീര്‍ മൂസ ഹുര്‍റിയത്ത് നേതാക്കളെ ഗളഛേദം നടത്താന്‍ ആഹ്വാനം ചെയ്തത്. എന്നാല്‍ ഇത് ഹിസ്ബുള്‍ മുജാഹിദീന്‍ തള്ളിക്കളയുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here