Connect with us

Kerala

കേന്ദ്ര സർക്കാരിനെതിരെ ഇന്നസെന്റ് എംപിയുടെ നിരാഹാര സമരം

Published

|

Last Updated

ചാലക്കുടി : ചാലക്കുടി മണ്ഡലത്തിലെ റെയിൽ പദ്ധതികൾ എത്രയെയും പെട്ടന്ന് പൂർത്തിയാക്കണം എന്നാവശ്യപ്പെട്ട് ഇന്നസെന്റ് എം.പി നിരാഹാര സമരം തുടങ്ങി. രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ ചാലക്കുടി റെയിൽവേ സ്റ്റേഷനു മുന്നിലാണ് സമരം.

പാലരുവി എക്‌സ്പ്രസിന് അങ്കമാലി, ചാലക്കുടി, സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കേന്ദ്ര സർക്കാർ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കും എന്നാണു പ്രതീക്ഷ എന്നും ഇല്ലെങ്കിൽ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഇന്നസെന്റ് പറഞ്ഞു.

ബി.ഡി.ദേവസി എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങ് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എം.സി.ജോസഫൈൻ ഉദ്ഘാടനം ചെയ്തു . വി.ആർ.സുനിൽകുമാർ എംഎൽഎ, സാജു പോൾ, ജോസ് തെറ്റയിൽ, എ.കെ.ചന്ദ്രൻ, നഗരസഭ ചെയർപഴ്സൺമാരായ ഉഷ പരമേശ്വരൻ, എം.എ.ഗ്രേസി, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി.എൻ.മോഹനൻ, ടെൽക് ചെയർമാൻ എൻ.സി. മോഹനൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം യു.പി.ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.