കണ്ണൂരില്‍ നാളെ ബി ജെ പി ഹര്‍ത്താല്‍

Posted on: May 12, 2017 5:18 pm | Last updated: May 13, 2017 at 11:52 am

കണ്ണൂര്‍: കണ്ണൂരില്‍ നാളെ ബി ജെ പി ഹര്‍ത്താല്‍. ബി ജെ പി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പയ്യന്നൂര്‍ കക്കംപാറ സ്വദേശി ചൂരക്കാട് ബിജുവാണ് വെട്ടേറ്റ് മരിച്ചത്. സി പി എം പ്രവര്‍ത്തകനായിരുന്ന ധനരാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട ബിജു.