മാണിയില്ലെങ്കില്‍ ശക്തിയില്ല എന്ന ചിന്ത കോംപ്ലക്‌സിന്റെ ഭാഗം: കാനം

Posted on: May 12, 2017 12:30 pm | Last updated: May 12, 2017 at 2:39 pm

കൊട്ടാരക്കര: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ മുന്നണിയിലെടുക്കുന്നത് സംബന്ധിച്ച് സി പി എമ്മിന് പരോക്ഷ വിമര്‍ശനവുമായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കെ എം മാണിയുടെ കേരള കോണ്‍ഗ്രസ് ഇല്ലെങ്കില്‍ എല്‍ ഡി എഫിന് ശക്തിയില്ല എന്ന ചിന്ത കോംപ്ലക്‌സിന്റെ ഭാഗമാണെന്ന് കാനം പറഞ്ഞു. എല്‍ ഡി എഫ് നേതാക്കള്‍ക്കെല്ലാം അല്‍ഷിമേഴ്‌സ് വന്നെന്ന് ജനം വിശ്വസിക്കില്ലെന്നും കൊട്ടാരക്കരയില്‍ ഒരു പൊതു പരിപാടിയില്‍ സംസാരിക്കവേ കാനം പറഞ്ഞു. വിഷയത്തില്‍ കെ എം മാണിയേയും കാനം പരിഹസിച്ചു. മാണി ഇടതുപക്ഷത്തേക്ക് വരുന്നതിനെ സി പി ഐ എതിര്‍ക്കുന്നത് അവരുടെ സ്ഥാനം നഷ്ടപ്പെടുമോയെന്ന ഭയം കൊണ്ടാണെന്നാണ് മാണി പറയുന്നത്. ഏതായാലും 19 നേക്കാള്‍ വലിയ സംഖ്യയല്ലല്ലോ ആറ് എന്നും ആറിനെക്കാള്‍ വലിയ സഖ്യയാണ് 19 എന്നാണ് നമ്മളൊക്കെ പഠിച്ചിരിക്കുന്നതെന്നും ആ ആറ് പേരും ഉണ്ടാകുമോ എന്ന് കുറച്ചുദിവസം കഴിഞ്ഞാലേ അറിയൂ എന്നും കാനം പറഞ്ഞു