ഖത്തര്‍ എയര്‍വേസ് യാമ്പുവിലേക്ക് പുതിയ സര്‍വീസ് ആരംഭിച്ചു

Posted on: May 10, 2017 2:25 pm | Last updated: May 10, 2017 at 2:34 pm

ദമ്മാം :ഖത്തര്‍ എയര്‍വെയ്‌സ് ദോഹയില്‍ നിന്ന് സൗദിയിലെ യാമ്പുവിലേക്കുള്ള പുതിയ വിമാന സര്‍വീസ് ആരംഭിച്ചു.വിമാന സര്‍വീസിന് തുടക്കം കുറിച്ച് ആദ്യ വിമാനമായ ക്യു ആര്‍ 1216 കഴിഞ്ഞ ദിവസം യാമ്പു വിമാനത്താവളത്തിലെത്തി.ആദ്യ വിമാനത്തെ ജല അഭിവാദ്യം നല്‍കിയാണ് സ്വീകരിച്ചത്.

ഖത്തര്‍ എയര്‍വെയ്‌സ് ആക്ടിങ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ ഇഹാബ് അമിന്‍ , യാമ്പു ഗവര്‍ണ്ണര്‍ മുസാഇദ് ബിന്‍ യഹ്‌യ അല്‍ സലീം , വെസ്‌റ്റേണ്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ സുലൈമാന്‍ അല്‍ റവാഫ് തുടങ്ങിയവര്‍ ചേര്‍ന്ന് പുതിയ സര്‍വീസ് ഉത്ഘാടനം ചെയ്തു

പുതിയ സര്‍വ്വീസ് കൂടി തുടങ്ങിയതോടെ സൗദിയിലേക്കുള്ള ഫ്‌ളൈറ്റുകളുടെ എണ്ണം 154 എണ്ണമായി ഉയര്‍ന്നു. ഇതോടെ സ്വദേശികള്‍ക്കൊപ്പം ഖത്തര്‍ എയര്‍വേസിന്റെ രാജ്യാന്തര കണക്ഷന്‍ വിമാനങ്ങളെ ആശ്രയിക്കുന്ന ഇന്ത്യക്കാരുള്‍പ്പെടെയുള്ള പ്രവാസികള്‍ക്കും, മദീനയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കും വലിയയൊരു ആശ്വാസം കൂടിയാണ്.