Connect with us

Kerala

സെന്‍കുമാര്‍ കേസിലെ കോടതിയലക്ഷ്യ നടപടി അവസാനിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ടി പി സെന്‍കുമാര്‍ കേസിലെ കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി അവസാനിപ്പിച്ചു. സെന്‍കുമാറിനെ പോലീസ് മേധാവിയായി നിയമിച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടികള്‍ അവസാനിപ്പിച്ചത്. പോലീസ് മേധാവിയായി പുനര്‍നിയമിക്കണമെന്ന ഉത്തരവ് ചീഫ് സെക്രട്ടറി മനഃപൂര്‍വം വൈകിപ്പിച്ചുവെന്ന് ആരോപിച്ചാണ് സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹരജി നല്‍കിയത്.

സുപ്രീം കോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ചുകൊണ്ട് ചീഫ് സെക്രട്ടറി ഇന്നലെ സത്യവാങ്മൂലം നല്‍കിയിരുന്നു. സെന്‍കുമാറിനെ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിയമിച്ച സാഹചര്യത്തില്‍ കോടതിയലക്ഷ്യ കേസ് അവസാനിപ്പിക്കണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു.

Latest