Connect with us

National

അഴിമതിയാരോപണം: കപില്‍ മിശ്ര ഇന്ന് സി ബി ഐയെ സമീപിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ അഴിമതിയാരോപണം ഉന്നയിച്ച മുന്‍ മന്ത്രി കപില്‍ മിശ്ര ഇന്ന് സി ബി ഐയെ സമീപിക്കും. ഇന്ന് സി ബി ഐക്ക് പരാതി നല്‍കുമെന്ന് മിശ്ര മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വാട്ടര്‍ ടാങ്കര്‍ അഴിമതി കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നതിനുള്ള രേഖകള്‍ കപില്‍ മിശ്ര ആന്റി കറപ്ഷന്‍ ബ്രാഞ്ചിന് കൈമാറിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ സി ബി ഐക്ക് കൈമാറുമെന്നാണ് സൂചന.

മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ടതിനു പിന്നാലെയാണ് അരവിന്ദ് കെജ്‌രിവാളിനെതിരെ കപില്‍ മിശ്ര ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഇതേത്തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കപില്‍ മിശ്രയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

അഴിമതിയാരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് വിളിച്ചുചേര്‍ക്കും.