ചാമ്പ്യൻ ട്രോഫി : ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു , ധോനിയും യുവരാജും ടീമിൽ

Posted on: May 8, 2017 12:41 pm | Last updated: May 8, 2017 at 2:53 pm

ന്യൂഡല്‍ഹി: വലിയ മാറ്റങ്ങളിലാതെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി നായകനായ ടീമില്‍ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനിയും വെറ്ററന്‍ താരം യുവരാജ് സിങ്ങുമുണ്ട്.

രഹാനെയാണ് വൈസ് ക്യാപ്റ്റന്‍. പരിക്കിനെ തുടര്‍ന്ന് ഇടക്കാലത്ത് ഒഴിവാക്കപ്പെട്ട ഷമിയേയും, അശ്വിനേയും, രോഹിത് ശര്‍മ്മയേയും തിരിച്ചുവിളിച്ചു.

ടീം: വിരാട് കോലി, അജിങ്ക്യ രഹാനെ, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, കേദാര്‍ യാദവ്, എം.എസ് ധോനി, യുവരാജ് സിങ്, മനീഷ്‌ പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്‌ കുമാര്‍, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷമി.