മഹാരാജാസില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി

Posted on: May 5, 2017 10:27 pm | Last updated: May 5, 2017 at 10:27 pm

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ ആറു വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് പുറത്താക്കി. യൂണിയന്‍ ചെയര്‍മാന്‍ അശ്വിന്‍, എസ് എഫ് ഐ നേതാക്കളായ ഹരികൃഷ്ണന്‍, അമീര്‍ എന്നിവരുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെയാണ് പുറത്താക്കിയത്.

കഴിഞ്ഞ ദിവസം പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിയ വിദ്യാര്‍ത്ഥികളും ഇക്കൂട്ടത്തിലുണ്ട്‌