ന്യൂഡല്‍ഹി: അയല്‍ രാജ്യങ്ങള്‍ക്ക് കൂടി ഉപയോഗിക്കാവുന്നരൂപത്തല്‍ കൃത്രിമ ഉപഗ്രഹം നിര്‍മിച്ച് വിക്ഷേപിച്ച ഇന്ത്യയുടെ നടപടിയെ സാര്‍ക്ക് നേതാക്കള്‍ അഭിനന്ദിച്ചു. സമഗ്ര വികസനത്തിന്റെ പുത്തന്‍ ചുവടുവെയ്പ്പായി ലോക നേതാക്കള്‍ ഇതിനെ വിലയിരുത്തി.
അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് ഗനി, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷൈഖ് ഹസീന, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷിറിങ് ടോഗ്‌ബൈ, മാലിദ്വീപ് പ്രസിഡന്റ് അബ്ദുല്‍ യമീന്‍ അബ്ദുല്‍ ഖയ്യും, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍, ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന എന്നിവരാണ് ഇന്ത്യയുടെ ഉപഗ്രഹ ദൗത്യത്തെ വാനോളം പുകഴ്ത്തിയത്