ട്രക്ക് കനാലിലേക്ക് മറിഞ്ഞ് 14 പേര്‍ മരിച്ചു

Posted on: May 5, 2017 10:38 am | Last updated: May 5, 2017 at 12:03 pm

ലക്‌നോ: ഉത്തര്‍ പ്രദേശില്‍ ട്രക്ക് റോഡരികിലെ കനാലിലേക്ക് മറിഞ്ഞ് 14 പേര്‍ മരിച്ചു. 28 പേര്‍ക്ക് പരുക്കേറ്റു. ഇറ്റാഹ് ജില്ലയിലെ ജലേസര്‍ മേഖലയില്‍ ഇന്ന് പുലര്‍ച്ചെ 3.30നാണ് അപകടമുണ്ടായത്. വിവാഹ ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയവരാണ് അപകടത്തില്‍ പെട്ടത്. റോഡരികിലുള്ള കൈവരി തകര്‍ത്ത് ട്രക്ക് കനാലിലേക്ക് പതിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. യാത്രക്കാരെല്ലാം ആഗ്ര ജില്ലയിലെ നഗരിയ ഗ്രാമവാസികളാണ്. 50 ഓളം ആളുകളായിരുന്നു ട്രക്കില്‍ യാത്ര ചെയ്തിരുന്നത്. സ്ഥലത്തെത്തിയ നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.