സെന്‍കുമാറിന്റെ അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണല്‍ നിയമനത്തിന് സര്‍ക്കാര്‍ അംഗീകാരം

iഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സമിതിയുടെ ശിപാര്‍ശ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു
Posted on: May 5, 2017 10:26 am | Last updated: May 5, 2017 at 11:09 am

തിരുവനന്തപുരം: ടി പി സെന്‍കുമാറിനെ സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായി നിയമിക്കാനുള്ള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സമിതിയുടെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ച് ഗവര്‍ണര്‍ക്ക് കൈമാറി. സെന്‍കുമാര്‍ കോടതിയലക്ഷ്യവുമായി മുന്നോട്ടു പോകുമെന്ന സൂചനയെ തുടര്‍ന്നാണിത്. 2016 ഒക്ടോബറിലാണ് ട്രൈബ്യൂണല്‍ നിയമന ശിപാര്‍ശ സര്‍ക്കാറിന് നല്‍കിയത്. എന്നാല്‍ സര്‍ക്കാറിന് വിയോജിപ്പ് ഉണ്ടായതിനാല്‍ ശിപാര്‍ശ ഗവര്‍ണര്‍ക്ക് വൈകാതെ ആറ് മാസത്തോളം വൈകിപ്പിച്ചു.

അതേസമയം, ഡി ജി പി നിയമനം വൈകുന്നത് സംബന്ധിച്ച് സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.