മഹാരാജാസ് കോളജിനെ മോശമാക്കി കാണിക്കാന്‍ ശ്രമിക്കരുത്: മുഖ്യമന്ത്രി

Posted on: May 5, 2017 10:58 am | Last updated: May 5, 2017 at 12:41 pm

കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പി.ടി.തോമസ് എംഎല്‍എയുടെ അടിയന്തര പ്രമേയത്തിന് മറുപടി പറയുയവേയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വാര്‍ക്ക കമ്പി, പലകകഷ്ണം, വെട്ടുകത്തി, തുണിചുറ്റിയ പൈപ്പ് എന്നിവയാണ് കണ്ടെത്തിയത്. ഇത് ആരാണ് ഇവിടെ കൊണ്ടുവന്നതെന്ന് അന്വേഷണം നടന്നുവരികയാണ്. ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ പ്രശസ്തമായ കോളജിനെ മോശമാക്കി കാണിക്കാന്‍ ശ്രമിക്കരുത് മുഖ്യമന്ത്രി പറഞ്ഞു.

ഈ വിഷയം അടിയന്തര പ്രമേയമായി അവതരിപ്പിക്കേണ്ട കാര്യമില്ലായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.