Connect with us

National

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതക്കില്ലെന്ന് ചൈന

Published

|

Last Updated

ബീജിംഗ്: കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതക്കില്ലെന്ന് ചൈന വ്യക്തമാക്കി. കശ്മീര്‍ വിഷയത്തില്‍ ചൈന ഇടപെട്ടേക്കുമെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നിലപാട്‌ വ്യക്തമാക്കി ചൈന രംഗത്തെത്തിയത്. കശ്മീര്‍ വിഷയത്തില്‍ ചൈനയുടെ നിലപാട് വ്യക്തവും സുസ്ഥിരവുമാണ്. ഇന്ത്യയും പാക്കിസ്ഥാനും പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നാണ് പ്രതീക്ഷ. ഭിന്നതകള്‍ മാറ്റിവെച്ച് ഇരു രാജ്യങ്ങളും ചര്‍ച്ചകളില്‍ സജീവമാകണമെന്നും ബന്ധം ശക്തമാകണമെന്നുമാണ് ആഗ്രഹിക്കുന്നതെന്ന് ചൈന വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സ്ഥാപിത താത്പര്യം സംരക്ഷിക്കാന്‍ ചൈന കശ്മീര്‍ വിഷയത്തില്‍ ഇടപെടുമെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Latest