പോലീസില്‍ വീണ്ടും അഴിച്ചുപണി; തച്ചങ്കരി ഹെഡ്ക്വാര്‍ട്ടേഴ്‌സ് എ ഡി ജി പി

Posted on: May 4, 2017 6:22 pm | Last updated: May 4, 2017 at 9:04 pm

തിരുവനന്തപുരം: സംസ്ഥാന പോലീസിന്റെ തലപ്പത്ത് വീണ്ടും അഴിച്ചുപണി. ടോമിന്‍ ജെ തച്ചങ്കരിയെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എ ഡി ജി പിയായും ബല്‍റാം കുമാര്‍ ഉപാധ്യായയെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഐ ജിയായും നിയമിച്ചു. പോലീസ് ആസ്ഥാനത്ത് എ ഡി ജി പി ആയിരുന്ന അനില്‍കാന്തിനെ വിജിലന്‍സ് എ ഡി ജി പി ആയി നിയമിച്ചിട്ടുണ്ട്. എറണാകുളം റേഞ്ച് ഐ ജി. പി വിജയന് കോസ്റ്റല്‍ പോലീസിന്റെ അധിക ചുമതല നല്‍കി. പോലീസ് ആസ്ഥാനത്ത് ഡി ഐ ജിയായിരുന്ന കെ ഷഫീന്‍ അഹ്മദിനെ ആംഡ് ബറ്റാലിയന്‍ ഡി ഐ ജി ആയും എസ് പി ആയിരുന്ന കല്‍രാജ് മഹേഷ് കുമാറിനെ തിരിവനന്തപുരം റെയില്‍വേ പോലീസ് എസ് പിയായും നിയമിച്ചു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.