Kerala
ജേക്കബ് തോമസ് അവധി ഒരു മാസത്തേക്ക് കൂടി നീട്ടി
തിരുവനന്തപുരം: ഹൈക്കോടതിയുടെ നിരന്തര വിമര്‍ശനങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചത് അനുസരിച്ച് അവധിയില്‍ പ്രവേശിച്ച വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അവധി വീണ്ടും നീട്ടി. ഒരു മാസത്തെ അവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഒരു മാസത്തേക്ക് കൂടി അദ്ദേഹം അവധി നീട്ടിയത്.
ജേക്കബ് തോമസ് തിരികെ ജോലിയില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെയാണ് അദ്ദേഹം അവധി നീട്ടികിട്ടുന്നതിന് അപേക്ഷിച്ചത്. ജേക്കബ് തോമസിന് പകരം ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കാണ് വിജിലന്‍സിന്റെ ചുമതല നല്‍കിയിരിക്കുന്നത്.







