Connect with us

Kerala

മാവേലിക്കരയില്‍ മാവോയിസ്റ്റ് രഹസ്യ യോഗം: അഞ്ച് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവ്

Published

|

Last Updated

ആലപ്പുഴ: മാവേലിക്കരയില്‍ മാവോയിസ്റ്റുകള്‍ രഹസ്യ യോഗം ചേര്‍ന്നതുമായി ബന്ധപ്പെട്ട കേസില്‍ അഞ്ച് പ്രതികളെ മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. മാവേലിക്കര സ്വദേശി രാജേഷ് മാധവന്‍, കല്‍പാക്കം അറ്റോമിക് റിസര്‍ച്ച് സെന്ററിലെ റിട്ട. ശാസ്ത്രജ്ഞന്‍ ഗോപാല്‍, ദേവരാജന്‍, ബാഹുലേയന്‍, അജയന്‍ മണ്ണൂര്‍ എന്നിവരെയാണ് ശിക്ഷിച്ചത്. ഇവര്‍ക്ക് 5000 രൂപ പിഴയും ചുമത്തി. കൊച്ചി എന്‍ ഐ എ പ്രത്യേക കോടതിയുടേതാണ് വിധി. മാവേലിക്കരയിലെ ലോഡ്ജില്‍ റവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന പേരില്‍ യോഗം നടത്തിയെന്നാരോപിച്ച് 2012 ഡിസംബര്‍ 29നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ രാജ്യദ്രോഹം, ഗൂഢാലോചന എന്നിവക്ക് പുറമേ യു എ പി എ വകുപ്പുകളും ചുമത്തിയിരുന്നു.

Latest