കൊല്‍ക്കത്ത: ഐ പി എല്ലില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ ടോസ് നേടിയ കൊല്‍ക്കത്ത് നൈറ്റ് റൈഡേഴ്‌സ് ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. ഈര്‍ഡന്‍ ഗാര്‍ഡനില്‍ നടക്കുന്ന മത്സരം ഡല്‍ഹിക്ക് നിര്‍ണമായമാണ്. ആറ് കളികളില്‍ രണ്ടെണ്ണത്തില്‍ മാത്രം വിജയം കണ്ട അവര്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരണ്. എട്ട് മത്സരങ്ങളില്‍ ആറ് ജയവും രണ്ട് തോല്‍വിയുമുള്ള കൊല്‍ക്കത്തയാണ് ഒന്നാമത്.