Connect with us

National

ജമ്മു കാശ്മീരിലെ കുപ്‌വാരയില്‍ ഭീകരാക്രമണം; അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ജമ്മു: ജമ്മു കാശ്മീരിലെ കുപ്‌വാരയില്‍ സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. രണ്ട് ഭീകരരെ സൈന്യം വധിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ആയുധങ്ങളുമായെത്തിയ രണ്ടു ഭീകരരാണ് ആക്രമണം നടത്തിയത്. കൂടുതല്‍ ഭീകര്‍ ഒളിഞ്ഞിരിക്കുന്നുണ്ടോ എന്ന സൈന്യം പരിശോധിക്കുകയാണ്. ആറു മാസത്തിനു മുമ്പ് ഉറിയിലെ സൈനിക ക്യാമ്പിനു നേരെ നടന്ന ഭീകരാക്രമണത്തിനു ശേഷം നടക്കുന്ന സമാനരീതിയിലുള്ള ആക്രമണമാണിത്.

Latest