National
ജമ്മു കാശ്മീരില്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് വിലക്ക്

ന്യൂഡല്‍ഹി: ദേശവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിക്കുന്നു എന്ന നിരീക്ഷണത്തെ തുടര്‍ന്ന് ജമ്മു കാശ്മീരില്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് വിലക്ക്. ഫേസ്ബുക്ക്, വാട്‌സാപ്പ്, ട്വിറ്റര്‍, സകൈപ്പ് തുടങ്ങിയ വെബ്‌സൈറ്റുകള്‍ക്കാണ് വിലക്കുള്ളത്.
എല്ലാ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കും ഇക്കാര്യം അറീയിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവ് നല്‍കിയിട്ടുണ്ട്. കാശ്മീരിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തീവ്രവാദ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന 300-ലതികം വാട്‌സാപ്പ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനവും അവസാനിപ്പിച്ചു.
ഇന്ത്യന്‍ ടെലഗ്രാഫ് നിയമം, വിവര സാങ്കേതിക നിയമം, എന്നിവ പ്രകാരമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യന്‍ സൈന്യത്തിന് നേരെയുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭം ആരംഭിച്ച ഉടനെ മൊബൈല്‍ ഇന്‍ര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചിരുന്നു.
സാമൂഹ്യമാധ്യമങ്ങളിലെ വാര്‍ത്തകളും വീഡിയോകളുമാണ് സംഘര്‍ഷത്തിന്റെ പ്രധാന കാരണമായി കണക്കാക്കുന്നത്.