ഡല്‍ഹി യുണിവേഴ്‌സറ്റിയും ഐഐടിയുമടക്കം നാല് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

Posted on: April 25, 2017 9:44 pm | Last updated: April 26, 2017 at 9:38 am

ന്യൂഡല്‍ഹി; രാജ്യത്തെ നാല് പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ഡല്‍ഹി യൂണിവേഴ്‌സിറ്റി, അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി, ഡല്‍ഹി ഐ ഐ ടി, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റാണ് ഹാക്ക് ചെയ്ത് “പാക്കിസ്ഥാന്‍ സിന്ദാബാദ്’ എന്ന് പ്രദര്‍ശിപ്പിച്ചത്.

“പി എച് സി” എന്ന് സ്വയം പരിചയപ്പെടുത്തിയ ഹാക്കര്‍മാരുടെ ഗ്രൂപ്പാണ് സെെറ്റുകൾ ഹാക്ക് ചെയ്തത്. സെെറ്റുകളിൽ നിന്ന് എന്തെങ്കിലും ഒഴിവാക്കുകയോ കളവ്‌നടത്തുകയോ അല്ല തങ്ങളുടെ ലക്ഷ്യമെന്ന സന്ദേശം സെെറ്റുകളിൽ ഒന്നിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. എത്തിക്കൽ ഹാക്കിംഗാണ് തങ്ങൾ നടത്തിയതെന്നും സംഘം അവകാശപ്പെട്ടു.

നാല് സൈറ്റുകളില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്:
“ഇന്ത്യയിലെ ജനങ്ങളെ, നിങ്ങള്‍ ഹീറോകളെന്ന് അഭിമാനിക്കുന്ന ഇന്ത്യന്‍ സൈന്യം കാശ്മീരിലെ സാധാരണക്കാരായ ജനതയോട് എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ക്കറിയുമൊ. നിരവധി പെണ്‍ക്കുട്ടികളാണ് അവിടെ ബലാത്സഘം ചെയ്യപ്പെടുന്നത്. നിരവധി അമ്മമാരാണ് കൊല്ലപ്പെടുന്നത്. അവരും നിങ്ങളുടെ സഹോദരി സഹോദരന്‍മാരല്ലെ. നിങ്ങള്‍ക്കെന്തുകൊണ്ടാണ് ഇതില്‍ വേദനയില്ലാത്തത്”.