കല്‍ക്കരി കുംഭകോണം: മുന്‍ സി ബി ഐ ഡയറക്ടര്‍ക്കെതിരെ കേസ്

Posted on: April 25, 2017 6:31 pm | Last updated: April 26, 2017 at 9:14 am

ന്യൂഡല്‍ഹി: കല്‍ക്കരി കുംഭകോളവുമായി ബന്ധപ്പെട്ട് മുന്‍ സി ബി ഐ ഡയറക്ടര്‍ രഞ്ജിത് സിന്ഹക്കെതിരെ സി ബി ഐ കേസ്.

സി ബി ഐ ഡയറക്ടര്‍ സ്ഥാനത്തിരുന്ന സമയത്ത് കേസില്‍ നിയമവിരുദ്ധമായി ഇടപെടാന്‍ ശ്രമിച്ചു എന്നുകാട്ടിയാണ് സിന്‍ഹക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.

സി ബി ഐ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഒരു ഡയറക്ടര്‍ ക്രിമിനല്‍ കേസില്‍ പ്രതിയാകുന്നത്. മുന്‍ ഡയറക്ടര്‍ എ പി സിങായിരുന്നു ഇതുപോലെ ക്രിമിനല്‍ കേസില്‍ പ്പെട്ടത്.