പാക്കിസ്ഥാനില്‍ സ്‌ഫോടനം; പത്ത് മരണം

Posted on: April 25, 2017 2:57 pm | Last updated: April 25, 2017 at 2:57 pm

പെഷാവര്‍: പാക്കിസ്ഥാനില്‍ കുഴിബോംബ് സ്‌ഫോടനത്തില്‍ വാന്‍ തകര്‍ന്ന് പത്ത് പേര്‍ മരിച്ചു. പതിമൂന്ന് പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ ആറ് കുട്ടികളും രണ്ട് സ്ത്രീകളും ഉള്‍പ്പെടും. റിമോട്ട് നിയന്ത്രണത്തിലുള്ള സ്‌ഫോടനമാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം.

പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ സൈന്യത്തിന്റെ എം ഐ- 17 ഹെലിക്കോപ്റ്റര്‍ അയച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പ്രദേശത്ത് സുരക്ഷാ സേന തിരച്ചില്‍ നടത്തിവരികയാണ്.