പെമ്പിളൈ ഒരുമെയുടെ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി

Posted on: April 25, 2017 12:21 pm | Last updated: April 25, 2017 at 12:21 pm

മൂന്നാര്‍: മന്ത്രി എം എം മണി നടത്തിയ വിവാദ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാക്കി പെമ്പിളൈ ഒരുമെ. ഇതിന്റെ ഭാഗമായി അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. മന്ത്രി മണി മൂന്നാറിലെത്തി മാപ്പ് പറയും വരെ സമരം തുടരുമെന്ന് പെമ്പിളൈ ഒരുമെ നേതാക്കളായ ഗോമതി അഗസ്റ്റിന്‍, കൗസല്യ തങ്കമണി എന്നിവര്‍ വ്യക്തമാക്കി. മണി രാജിവെക്കണമെന്ന ആവശ്യവും ഇവര്‍ ഉയര്‍ത്തുന്നുണ്ട്. ബി ജെ പി, കോണ്‍ഗ്രസ്, എ എ പി തുടങ്ങിയ കക്ഷികള്‍ പിന്തുണയുമായി രംഗത്തുണ്ട്.