ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍

Posted on: April 24, 2017 4:27 pm | Last updated: April 24, 2017 at 4:27 pm

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. ഭരണകക്ഷിയായ എഎപി കനത്ത പരാജയം എറ്റുവാങ്ങുമെന്നും എക്‌സിറ്റ് പോളുകള്‍ പറയുന്നു. ഇന്ത്യടുഡേ ആക്‌സിസ്, സി വോട്ടര്‍-എബിപി എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്തുവന്നത്.

ഇന്ത്യ ടുഡേ – ആക്‌സിസ് എക്‌സിറ്റ് പോള്‍ പ്രകാരം ബിജെപി 202 മുതല്‍ 220 വരെ സീറ്റുകള്‍ നേടും. എഎപി 23-25 സീറ്റുകളിലും കോണ്‍ഗ്രസ് 19-31 സീറ്റുകളിലും ഒതുങ്ങുമെന്നും സര്‍വേ പറയുന്നു.

ബിജെപിക്ക് 218 സീറ്റുകളാണ് സി വോട്ടര്‍ – എബിപി സര്‍വേ പ്രവചിക്കുന്നത്. എഎപി 24 സീറ്റിലും കോണ്‍ഗ്രസ് 22 സീറ്റിലും ഒതുങ്ങും. 270 വാര്‍ഡുകളിലേക്കാണ് പോളിംഗ് നടന്നത്. 54 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.