ഇന്ത്യയുടെ ശുക്ര ദൗത്യം യാഥാര്‍ഥ്യത്തിലേക്ക് അടുക്കുന്നു

Posted on: April 24, 2017 3:43 pm | Last updated: April 24, 2017 at 3:43 pm

മുംബൈ: ശുക്രനെ അടുത്തറിയാനുള്ള ഇന്ത്യന്‍ ബഹിരാകാകാശ ശാസ്ത്രജ്ഞരുടെ ശ്രമങ്ങള്‍ യാഥാര്‍ഥ്യത്തിലേക്ക് കൂടുതല്‍ അടുക്കുന്നു. ശുക്രനെ അടിസ്ഥാനപ്പെടുത്തി പരീക്ഷണങ്ങള്‍ നടത്താന്‍ താത്പര്യമുള്ള ശാസ്ത്ജ്ഞരില്‍ നിന്ന് ഐഎസ്ആര്‍ഒ അപേക്ഷകള്‍ ക്ഷണിച്ചു. ശുക്രന്റെ അന്തരീക്ഷം, ഉപരിതലം, ജൈവികം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അടുത്തറിയനാണ് ഐഎസ്ആര്‍ഒ പദ്ധതിയിടുന്നത്.

ശുക്രനിലേക്ക് അയക്കുന്ന ഉപഗ്രഹത്തിന് 175 കിലോഗ്രാം ഭാരം വേണ്ടിവരുമെന്നാണ് ഐഎസ്ആര്‍ഒ കണക്കുകൂട്ടുന്നത്. 500 വാട്ട് വൈദ്യുതി ഇതിന് വേണം. 500 x 60000 കിലോമീറ്ററാണ് ശുക്രന്റെ ഭ്രമണപഥം. വലുപ്പത്തിലും പിണ്ഡത്തിലും ഗ്രാവിറ്റിയിലും എല്ലാം ഭൂമിയോട് എറെ സാദൃശ്യം പുലര്‍ത്തുന്ന ഗ്രഹമാണ് ശുക്രന്‍.