എംഎം മണിക്കെതിരെ വിഎസ്: അവകാശത്തിനുവേണ്ടി പോരാടിയവരെ അധിക്ഷേപിച്ചത് തെറ്റ്‌

Posted on: April 23, 2017 7:10 pm | Last updated: April 24, 2017 at 11:40 am
SHARE

തിരുവനന്തപുരം: മന്ത്രി എംഎം മണിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ മുതര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്‍. പൊമ്പിളൈ ഒരുമൈ കൂട്ടായ്മക്കെതിരായ മന്ത്രി മണിയുടെ പരാമര്‍ശനത്തെ ശക്തമായി എതിര്‍ക്കുന്നതായി വി.എസ് പറഞ്ഞു. അവകാശത്തിനുവേണ്ടി പോരാടിയവരെയാണ് മണി അധിക്ഷേപിച്ചത്. ദേവികുളം സബ് കലക്ടര്‍ക്കെതിരെ മന്ത്രി മണി നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍ തെറ്റാണെന്നും വി.എസ് വ്യക്തമാക്കി.

നേരത്തെ, മൂന്നാറിലെ പൊമ്പിളൈ ഒരുമൈ കൂട്ടായ്മയിലെ സമരക്കാര്‍ക്ക് സമരസമയത്ത് കാട്ടിലായിരുന്നു പരിപാടിയെന്നായിരുന്നു മന്ത്രി എം.എം.മണിയുടെ പരിഹാസം. പൊമ്പിളൈ ഒരുമൈ സമരം ഒരു ഡിവൈഎസ്പി സ്‌പോണ്‍സര്‍ ചെയ്തതാണെന്നും അവിടെ കുടിയും സകല വൃത്തികേടുകളും നടന്നിരുന്നെന്നും മണി പറഞ്ഞു.

മണിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രിയും സിപിഎമ്മും രംഗത്തെത്തിയിരുന്നു. മണിയില്‍നിന്നു വിശദീകരണം തേടുമെന്നും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here