Connect with us

National

ധോണി തകര്‍ത്താടി പൂണെക്ക് ജയം

Published

|

Last Updated

പൂണെ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ധോണിയുടെ തകര്‍പ്പന്‍ ഫിനിഷിങില്‍ പൂണെ സൂപ്പര്‍ ജയന്റ്‌സിന് തകര്‍പ്പന്‍ ജയം.

സണ്‍റൈസിന്റെ 176 റണ്‍സ് വിജയലക്ഷ്യത്തെ അവസാന പന്ത് വരെ പൊരുതിയാണ് പൂണെ വിജയക്കൊടി നാട്ടിയത്.
ഫോമില്ലായ്മക്ക് നിരന്തരം പഴികേട്ടിരുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഗംഭീര തിരിച്ചുവരവാണ് പൂണെയെ വിജയത്തിലെത്തിച്ചത്. 34 പന്തില്‍ നിന്ന് ധോണി 61 റണ്‍സ് നേടി.