സര്‍ക്കാര്‍ നയങ്ങളെ അനുസരിക്കാന്‍ പോലീസ് തയ്യാറാകണമെന്ന് മുഖ്യമന്ത്രി

Posted on: April 22, 2017 6:45 pm | Last updated: April 23, 2017 at 7:10 pm

തിരുവനന്തപുരം: സര്‍ക്കാര്‍ നയങ്ങളെ ഉള്‍ക്കൊള്ളുവാനും അനുസരിക്കാനും പോലിസ് തയ്യാറാകണമെന്ന് മഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം റേഞ്ചിലെ പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി നയം വ്യക്തമാക്കിയത്.
രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കും ജാതിമത സമ്മര്‍ദങ്ങള്‍ക്കും പോലീസ് വഴങ്ങരുതെന്നും അഴിമതിയും മൂന്നാം മുറവും അനുവദിക്കാനാകില്ലെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
യു എ പി എ നിയമം ദുരുപയോഗം ചെയ്യരുത് പൊതുപ്രവര്‍ത്തകര്‍ക്കെതിരെ കാപ്പചുമത്തെരുത് വിവാദ സംഭവങ്ങളില്‍ നയപരമായ തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യാന്തര സെക്രട്ടറി സുബ്രതാ ബിശ്വാസ്, മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ എന്നിവരും യോഗത്തില്‍ പങ്കെടുത്തു
ഇന്ന് നടന്ന യോഗത്തിന്റെ മാതൃകയില്‍ കണ്ണൂരും മലപ്പുറത്തും എറണാക്കുളത്തും സമാനമായി റേഞ്ച് അടിസ്ഥാനത്തില്‍ യോഗം നടക്കും.