ജിയോയെ വെല്ലാന്‍ വീണ്ടും വമ്പന്‍ ഓഫറുകളുമായി ബിഎസ്എന്‍എല്‍

  • ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത് മൂന്ന് ഓഫറുകള്‍
  • 333 രൂപക്ക് 90 ദിവസം വാലിഡിറ്റിയില്‍ പ്രതിദിനം മൂന്ന് ജി ബി ഡാറ്റ
  • 349 രൂപക്ക് അണ്‍ലിമിറ്റഡ് കോളുകളും പ്രതിദിനം രണ്ട് ജിബി ഡാറ്റയും 28 ദിവസത്തേക്ക്
  • 395 രൂപക്ക് 71 ദിവസം വാലിഡിറ്റിയോടെ പ്രതിദിനം രണ്ട് ജിബി ഡാറ്റ
Posted on: April 22, 2017 3:44 pm | Last updated: April 22, 2017 at 7:11 pm

ന്യൂഡല്‍ഹി: ജിയോയെ വെല്ലാന്‍ പുതിയ ഓഫറുകളുമായി വീണ്ടും ബിഎസ്എന്‍എല്‍ രംഗത്ത്. ത്രീജി സ്പീഡില്‍ അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കുന്ന മൂന്ന് പുതിയ ഓഫറുകളാണ് ബിഎസ്എല്‍ അവതരിപ്പിച്ചത്. 333 രൂപയുടെ ട്രിപ്പിള്‍ എയ്‌സ്, 349 രൂപയുടെ ദില്‍ ഖോല്‍ കെ ബോള്‍, 395 രൂപയുടെ നെഹ്‌ലെ പേ ഡെഹല എന്നീ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

333 രൂപ റീചാര്‍ജ് ചെയ്താല്‍ 90 ദിവസം വാലിഡിറ്റിയില്‍ പ്രതിദിനം മൂന്ന് ജിബി ത്രീജി ഡാറ്റ ആസ്വാദിക്കാം.അതായത് 333 രൂപ റീചാര്‍ജ് ചെയ്താല്‍ 270 ജിബി ഡാറ്റ ഉപയോഗിക്കാം. ഒരു ജിബിക്ക് ചെലവ് വെറും 1.23 രൂപ മാത്രം.

349 രൂപയുടെ ദില്‍ ഖോല്‍ കെ ബോള്‍ പ്ലാനില്‍ 28 ദിവസത്തേക്ക് എത് നെറ്റ് വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് കോളും പ്രതിദിനം രണ്ട് ജിബി ത്രീജി ഡാറ്റയും ലഭിക്കും. രണ്ട് ജിബി ലിമിറ്റ് കഴിഞ്ഞാല്‍ 80 കെബിപിഎസ് വേഗതയില്‍ സര്‍ഫിംഗ് തുടരാം. റിലയന്‍സിന്റ ധന്‍ധനാ ധന്‍ ഓഫറിനെ വെല്ലുന്നതാണ് ബിഎസ്എന്‍എല്ലിന്റെ ഈ ഓഫര്‍.

395 രൂപയുടെ മൂന്നാമത്ത പ്ലാനില്‍ 71 ദിവസത്തെ വാലിഡിറ്റിയില്‍ പ്രതിദിനം രണ്ട് ജിബി ഡാറ്റയും ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്കിലേക്ക്
3000 മിനുട്ടും മറ്റു നെറ്റ് വര്‍ക്കിലേക്ക് 1800 മിനുട്ടും സൗജന്യ കോളുകളും ലഭിക്കും.

ബിഎസ്എന്‍എലിന്റെ നിലവിലെ ജനപ്രിയ പ്ലാനായ 339 രൂപ എസ്ടിവിയില്‍ പ്രതിദിനം രണ്ട് ജിബി ഡാറ്റ നല്‍കിയിരുന്നത് മൂന്ന് ജിബിയായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

ഓഫറുകള്‍ ഗംഭീരമായി നല്‍കുന്നുണ്ടെങ്കിലും ബിഎസ്എല്‍ ഇപ്പോഴും ത്രീജി വേഗം കൈവരിച്ചിട്ടേ ഉള്ളൂ എന്നതാണ് ഉപഭോക്താക്കളുടെ ആകെയുള്ള ആശങ്ക. എയര്‍ടെല്‍, ജിയോ, ഐഡിയ, വോഡഫോണ്‍ തുടങ്ങിയ മറ്റു സ്വകാര്യ കമ്പനികള്‍ എല്ലാം 4ജി ഡാറ്റയാണ് ഇത്തരം ഓഫറുകളില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.