Connect with us

International

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം; മരണം 130 ആയി

Published

|

Last Updated

മസാരി ശരീഫ് (അഫ്ഗാനിസ്ഥാന്‍: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ സൈനിക താവളത്തില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 130 കവിഞ്ഞു.  കൊല്ലപ്പെട്ടവരില്‍ ഏറെയും അഫ്ഗാന്‍ സൈനികരാണ്. നിരവധി സൈനികര്‍ക്ക് പരുക്കേറ്റു. മസാരി ശരീഫ് നഗരത്തിലെ സൈനിക താവളത്തിന് സമീപമുള്ള പള്ളിയിലാണ് ആക്രമണമുണ്ടായത്. സൈനിക വേഷത്തില്‍ ചെക്ക്‌പോസ്റ്റ് കടന്ന താലിബാന്‍ ഭീകരര്‍
ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലില്‍ പത്ത് താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. സൈനികര്‍ വെള്ളിയാഴ്ച പ്രാര്‍ഥനക്കും ഭക്ഷണത്തിനും പോയ സമയത്തായിരുന്നു ആക്രമണം.

ഭീകരരെ അഫ്ഗാന്‍ കമാന്‍ഡോകള്‍ നേരിട്ടുവെന്നും അന്‍പതിലേറെ സൈനികര്‍ മരിച്ചതായും നാറ്റോ സേനയിലെ യു എസ് ജനറല്‍ ജോണ്‍ നിക്കോള്‍സന്‍ പറഞ്ഞു. 8,400ഓളം യു എസ് സൈനികര്‍ അഫ്ഗാനിസ്ഥാനില്‍ നിലവിലുണ്ട്. ഇത് കൂടാതെ നാറ്റോ സേനയിലെ 5000 സൈനികര്‍ അഫ്ഗാന്‍ സേനയെ സഹായിക്കാനുണ്ട്. താലിബാന്‍, ഐ എസ് ഭീകരര്‍ക്കെതിരെയാണ് നാറ്റോ സേന പ്രവര്‍ത്തിക്കുന്നത്. ആക്രമണത്തെ പ്രധാനമന്ത്രി നരന്ദ്ര മോദി അപലപിച്ചു.

Latest