Connect with us

Kerala

മുഖ്യമന്ത്രിയുടെ നിലപാടിനോട് വിയോജിച്ച് വിഎസ്: കുരിശായാലും കൈയേറ്റം ഒഴിപ്പിക്കണം

Published

|

Last Updated

തിരുവനന്തപുരം: മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനോട് വിയോജിച്ച് വിഎസ് അച്യുതാനന്ദന്‍.

കുരിശായാലും കയ്യേറ്റം ഒഴിപ്പിക്കണമെന്ന് വിഎസ് മാധ്യമങ്ങളോട് പറഞ്ഞു.

മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികളിലും കുരിശ് പൊളിച്ചതിലും ജില്ലാഭരണകൂടത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ശാസിച്ചിരുന്നു. സര്‍ക്കാര്‍ ഭൂമിയെന്നുറപ്പുണ്ടെങ്കില്‍ ബോര്‍ഡ് സ്ഥാപിച്ചാല്‍ മതിയായിരുന്നു. നടപടികളില്‍ കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും വേണമായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.