ഡല്‍ഹി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ പാര്‍ട്ടിവിട്ടു

Posted on: April 20, 2017 7:27 pm | Last updated: April 20, 2017 at 7:30 pm
SHARE

ന്യൂഡല്‍ഹി: മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡല്‍ഹി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബര്‍ഖ ശുക്ല സിംഗ് പാര്‍ട്ടിവിട്ടു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് ബര്‍ഖ രാജിവെച്ചത്. രാഹുല്‍ പാര്‍ട്ടിയെ നയിക്കാന്‍ പ്രാപ്തനല്ലെന്നും രാഹുലിന് ചികിത്സ ആവശ്യമാണെന്നും അവര്‍ പറഞ്ഞു. വോട്ട് ലഭിക്കുന്നതിന് വേണ്ടി മാത്രമാണ് രാഹുല്‍ ഗാന്ധിയും അജയ് മാക്കനും സ്ത്രീ സുരക്ഷയും സ്ത്രീ ശാക്തീകരണവും ഉപയോഗിച്ചത്.

മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായിരിക്കെ തന്റെ സുരക്ഷ ഉറപ്പാക്കാന്‍ സാധിച്ചില്ല. പിന്നെ എങ്ങനെ സ്ത്രീശാക്തീകരണം നടപ്പാകുമെന്നും അതിനാലാണ് താന്‍ രാജിവെക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. അടുത്തിടെ മുന്‍ കോണ്‍ഗ്രസ് ഡല്‍ഹി യൂനിറ്റ് പ്രസിഡന്റ് അര്‍വിന്ദര്‍ സിംഗ് ലവ്‌ലി
പാര്‍ട്ടി വിട്ട് ബി ജെ പിയില്‍ ചേര്‍ന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here