ഇസില്‍ അനുകൂലികളെന്ന് സംശയിക്കുന്ന മൂന്ന് ഭീകരര്‍ പിടിയില്‍

Posted on: April 20, 2017 4:44 pm | Last updated: April 20, 2017 at 4:51 pm

മുംബൈ/ലക്‌നോ: ഇസിലിനെ പിന്തുണക്കുന്നവരെന്ന് സംശയിക്കുന്ന മൂന്ന് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് സംസ്ഥാനങ്ങളില്‍ ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലും ഭീകരവിരുദ്ധ സേനയും നടത്തിയ സംയുക്ത ഓപറേഷനിലാണ് ഇവര്‍ പിടിയിലായത്. ഇന്ന് രാവിലെ മഹാരാഷ്ട്രയിലെ മുംബ്ര, പഞ്ചാബിലെ ജലന്ധര്‍, ബീഹാറിലെ നര്‍കാട്ടിയഗഞ്ച്, ഉത്തര്‍ പ്രദേശിലെ ബിജ്‌നോര്‍, മുസാഫര്‍ നഗര്‍ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നതിനിടെയാണ് ഇവരെ പോലീസ് അസ്റ്റ് ചെയ്തത്.

ഇതില്‍ നസീം ഷംസാദ് അഹ്മദ് (26) എന്നയാളുടെ അറസ്റ്റ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന സ്ഥിരീകരിച്ചു. മുംബൈയിലെ താനെ ജില്ലയിലെ മുംമ്പ്രയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. മറ്റ് രണ്ട് പേരെ ചോദ്യം ചെയ്തുവരികയാണെന്ന് മഹാരാഷ്ട്ര എ ടി എസ് മേധാവി അതുല്‍ ചന്ദ്ര കുല്‍ക്കര്‍ണി പറഞ്ഞു.