പരീക്ഷ കഴിഞ്ഞ ആഹ്ലാദത്തില്‍ അമിതവേഗതയില്‍ കാറോടിച്ചു; ഡല്‍ഹിയില്‍ ഒരു മരണം

Posted on: April 20, 2017 11:05 am | Last updated: April 20, 2017 at 3:13 pm

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് അവസാന പരീക്ഷയും കഴിഞ്ഞതിന്റെ ആഘോഷത്തിമിര്‍പ്പില്‍  അമിത വേഗതയിലോടിച്ച കാറിടിച്ച് ഒരു മരണവും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് രാവിലെ ആറുമണിക്കാണ് സംഭവം. ഡല്‍ഹിയിലെ എ.എസ്.ബി.ടി ബസ് ടെര്‍മിനലിന്റെ നടപ്പാതയില്‍ കിടന്നുറങ്ങുന്നവര്‍ക്ക് നേരെയാണ് കാര്‍ പാഞ്ഞുകയറിയത്.
ഡല്‍ഹി സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് കാറോടിച്ചിരുന്നത്. സംഭവത്തില്‍ രണ്ടു വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു.