ചൈന സൈനികശേഷി വര്‍ധിപ്പിക്കുന്നു

Posted on: April 19, 2017 11:41 pm | Last updated: April 20, 2017 at 11:49 am

ബീജിങ്: സൈനിക ശക്തി വര്‍ദ്ധിപ്പിക്കാനും പുതിയ യുദ്ധമുറകള്‍ പരിശീലിക്കാനും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സായുധ സംഘമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ അംഗങ്ങളോട് ഷീ ജിങ്പിങ്ങിന്റെ ആഹ്വാനം. പുതുതായി രൂപംകൊടുത്ത 84 സൈനിക ഘടകങ്ങളോടാണ് സാങ്കേതിക ശേഷികള്‍ വികസിപ്പിക്കുന്നതിന് ആഹ്വാനം ചെയ്തത്.

ചൈനയുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന ഇന്ത്യ, ജപ്പാന്‍ തുടങ്ങിയ അയല്‍രാജ്യങ്ങളുമായുള്ള നയതന്ത്ര സ്വാധീനം വര്‍ധിപ്പിക്കു്ന്നതിന്റെ ഭാഗമായി ചൈന സാനിക രംഗത്ത് പുതിയ പുനക്രമീകരണങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ചൈന 84 യൂണിറ്റുകള്‍ രൂപീകരിച്ചത്.