എസ് എസ് എഫ് ഡല്‍ഹി സോണിന് പുതിയ നേതൃത്വം

Posted on: April 18, 2017 9:26 pm | Last updated: April 18, 2017 at 9:26 pm

ന്യൂഡല്‍ഹി: എസ് എസ് എഫ് ഡല്‍ഹി സോണ്‍ ഘടകത്തിന്റെ വാര്‍ഷിക കൗണ്‍സില്‍ ഡല്‍ഹി മര്‍കസില്‍ സമാപിച്ചു. കൗണ്‍സില്‍ നടപടി ക്രമങ്ങള്‍ക്ക് ഖാദര്‍ നൂറാനി നരിക്കോട് നേതൃത്വം നല്‍കി. ജന. സെക്രട്ടറി ശമീര്‍ നൂറാനി പ്രവര്‍ത്ത റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

തുടര്‍ന്ന് അടുത്ത സംഘടനാ വര്‍ഷത്തേക്കുള്ള സോണ്‍ കമ്മിറ്റി ഭാരവാഹികളെ തികരഞ്ഞെടുത്തു. പ്രസിഡന്റ് ശമീര്‍ നൂറാനി (ജെ എന്‍ യു) ജന. സെക്രട്ടറി. അബ്ദുര്‍റഹ്മാന്‍ ബുഖാരി (ജാമിഅ മില്ലിയ) ട്രഷറര്‍ റഊഫ് നൂറാനി ( ജാമിഅ മില്ലിയ) വൈസ് പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ കെ സി ( അബേദ്കര്‍ സര്‍വകലാശാല), ഇബ്‌റാഹീം ചെമ്മലശ്ശേരി( ജാമിഅ മില്ലിയ) ജോയിന്റെ സെക്രട്ടറി ശാഹിദ് പാലേരി( ജെ എന്‍ യു) നാഫിഹ്( ഡല്‍ഹി സര്‍വകലാശാല) തിരഞ്ഞെടുത്തു. ഡല്‍ഹിയില്‍ വിവിധ ക്യാമ്പസുകളില്‍ ഫെയര്‍വെല്‍ പ്രോഗ്രാമും പുന: സംഘടനയും ഇതിനോടകം പൂര്‍ത്തികരിച്ചിട്ടുണ്ട്.