ഖലീഫ സ്റ്റേഡിയത്തില്‍ പച്ച വിരിച്ചത് റെക്കോര്‍ഡ് വേഗത്തില്‍

Posted on: April 18, 2017 8:59 pm | Last updated: April 18, 2017 at 8:59 pm

ദോഹ: ഖത്വര്‍ ലോകകപ്പിന് തയ്യാറാകുന്ന ആദ്യ സ്റ്റേഡിയത്തില്‍ പുല്‍ത്തകിടി പിടിപ്പിച്ചത് റെക്കോര്‍ഡ് വേഗത്തില്‍. 13.30 മണിക്കൂര്‍ കൊണ്ടാണ് ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ പുല്‍ത്തകിടി പാകിയതെന്ന് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.

ലോകകപ്പിന് വേണ്ടി പുനര്‍നിര്‍മിക്കുന്ന ഖലീഫ സ്റ്റേഡിയം ഈ വര്‍ഷം രണ്ടാം പാദത്തില്‍ തുറക്കും. ലോകകപ്പ് ഫൈനല്‍ മത്സരം നടക്കുന്ന ലുസൈല്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. സമാപനത്തിന് പുറമെ ഉദ്ഘാടന ചടങ്ങുകളും ലുസൈലിലാണ് നടക്കുക. ലോകകപ്പിന് വേണ്ടി എട്ട് സ്റ്റേഡിയങ്ങളുടെ നിര്‍മാണമാണ് രാജ്യത്ത് ആരംഭിച്ചത്.