ജാദവിന്റെ വധശിക്ഷ: ഇന്ത്യ അന്തരാഷ്ട്രകോടതിയെ സമീപിക്കണമെന്നാവശ്യപ്പെട്ട് ഹരജി

Posted on: April 18, 2017 8:45 pm | Last updated: April 19, 2017 at 11:46 am

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ ഇന്ത്യന്‍ മുന്‍നാവിക സേനാ ഉദ്യോഗസ്ഥന് വധശിക്ഷ വിധിച്ച പാക്ക് നടപടിക്കെതിരെ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി.

ഇന്ത്യന്‍ രഹസ്യന്വേഷണ വിഭാഗമായ റോയുടെ ചാരനാണെന്ന് ആരോപിച്ച് പാക് സൈനിക കോടതി വധശിക്ഷക്ക് വിധിച്ച കുല്‍ഭുഷാന്‍ ജാദവിന്റെ വധശിക്ഷ റാദ്ദാക്കാന്‍ ഇന്ത്യ അന്താരഷ്ട്ര കോടതിയെ സമീപിക്കാന്‍ ഉത്തരവിടണമെന്നാണ് ഹരജി ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിനോടും വിദേശകാര്യമന്ത്രാലത്തിനോടും ഇക്കാര്യത്തിന് ഉത്തരവിടണം. സാമുഹിക പ്രവര്‍ത്തകന്‍ രാഹുല്‍ ശര്‍മയാണ് ഹരജി നല്‍കിയിരിക്കുന്നത്.