Kerala
ബന്ധുനിയമനം: ഇപി ജയരാജന്‍ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കില്ല

ന്യൂഡല്‍ഹി: ബന്ധുനിയമന വിവാദത്തില്‍പ്പെട്ട മുന്‍ മന്ത്രി ഇ പി ജയരാജന്‍ സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കില്ല. അദ്ദേഹം അവധിക്ക് അപേക്ഷ നല്‍കി. ബന്ധു നിയമന വിവാദത്തില്‍ പാര്‍ട്ടി വിശദീകരണം തേടാനിരിക്കെയാണ് നടപടി.
ബന്ധുനിയമന വിവാദത്തില്‍ ജയരാജനും പികെ ശ്രീമതിക്കും എതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് ചര്‍ച്ച ചെയ്യുന്നതിനാണ് കേന്ദ്ര കമ്മിറ്റി ചേരുന്നത്. വിഷയത്തില്‍ ഇരുവര്‍ക്കും വീഴ്ച പറ്റിയതായി പോളിറ്റ് ബ്യൂറോ വിലയിരുത്തിയിരുന്നു.
---- facebook comment plugin here -----