കൈക്കൂലി വാഗ്ദാനം: ടി.ടി.വി. ദിനകരനെതിരെ കേസ്‌

Posted on: April 17, 2017 4:19 pm | Last updated: April 17, 2017 at 4:19 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയുടെ വി.കെ. ശശികല വിഭാഗത്തിന് വീണ്ടും തിരിച്ചടി. ശശികലയുടെ മരുമകനും ആര്‍കെ നഗറിലെ സ്ഥാനാര്‍ഥിയുമായ ടി.ടി.വി. ദിനകരനെതിരെ ഡല്‍ഹി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷനു കൈക്കൂലി വാഗ്ദാനം ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്.

പാര്‍ട്ടി ചിഹ്നമായ രണ്ടില വിട്ടുനല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് 60 കോടി രൂപ ദിനകരന്‍ വാഗ്ദാനം ചെയ്തതാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് സുകേഷ് ചന്ദ്രശേഖര്‍ എന്നയാളെ ഞായറാഴ്ച രാത്രി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് ഈ കേസില്‍ ദിനകരന്റെ പങ്ക് പോലീസിന് വ്യക്തമായത്.

നേരത്തേ, പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആര്‍.കെ നഗറിലെ ഉപതിരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിവച്ചിരുന്നു.