70 ശതമാനം അറസ്റ്റുകളും നിയമവിരുദ്ധമെന്ന് ഇൻറലിജൻസ് മേധാവി

Posted on: April 12, 2017 5:53 pm | Last updated: April 12, 2017 at 5:53 pm
SHARE

arrestതിരുവന്തപുരം: സംസ്ഥാനത്ത് 70 ശതമാനം അറസ്റ്റുകളും നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ഇന്റലിജന്‍സ് എഡിജിപി മുഹമ്മദ് യാസീന്‍. ജില്ലാ പോലീസ് മേധാവികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഇന്റലിജന്‍സ് തലവന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം കുറയ്ക്കാന്‍ ആവശ്യപ്പെട്ടുള്ളതാണ് സര്‍ക്കുലര്‍.

പെറ്റിക്കേസുകളാണ് ഏറെയും രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. ഇതിന് വേണ്ടി സമയവും അധ്വാനവും ചെലവാക്കേണ്ടിവരുന്നത് വലിയ കേസുകളുടെ അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഇരകള്‍ക്ക് നീതി കിട്ടാതിരിക്കുന്നതിനും പ്രതികള്‍ക്ക് ശിക്ഷ കുറയുന്നതിനുമാണ് ഇത് കാരണമാകുന്നതെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here