സാന്ത്വന വാക്കുകളുമായി കൗണ്‍സിലറുടെ വീട്ടില്‍ പ്രതിപക്ഷ നേതാവ് എത്തി

Posted on: April 12, 2017 1:45 pm | Last updated: April 12, 2017 at 1:21 pm
SHARE

ഫറോക്ക്: ഇരുചക്ര വാഹനത്തില്‍ കാറിടിച്ച് മരിച്ച ഫറോക്ക് നഗരസഭ വികസനസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സനായിരുന്ന സബീന മന്‍സൂറിന്റെ വീട്ടില്‍ സാന്ത്വന വാക്കുകളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെത്തി. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ഫറോക്ക് പേട്ടയിലെ കോട്ടപ്പാടത്തെ ഭവനത്തില്‍ പ്രതിപക്ഷ നേതാവ് എത്തിയത്.

കോണ്‍ഗ്രസ് നേതാക്കളായ ആദം മുല്‍സി, എം.വി.മുഹമ്മദ് ഹസ്സന്‍, എം കെ. തസ്‌വീര്‍ ഹസന്‍, എം കെ കൃഷ്ണകുമാര്‍, കെ.എ.വിജയന്‍. കാര്‍ലാട്ട് രവിന്ദ്രന്‍, ഷംസു, ഗംഗാധരന്‍ തുടങ്ങിയവരും പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു.