Connect with us

Malappuram

മലപ്പുറം ഉപതിരഞ്ഞെടുപ്പ്: ബിജെപിക്ക് വോട്ട് ലക്ഷം കവിയും

Published

|

Last Updated

അഡ്വ. എന്‍. ശ്രീപ്രകാശ്‌

മലപ്പുറം: വോട്ട് ലക്ഷം കവിയും സാധാരണയില്‍ കവിഞ്ഞ് വലിയ രീതിയില്‍ പ്രചാരണവും സമ്പര്‍ക്കവും നടന്നിട്ടുണ്ട്. അതിന്റെ പ്രയോജനം തീര്‍ച്ചയായും ലഭിക്കും. ഒരുലക്ഷത്തിന് മുകളില്‍ വോട്ട് നേടാനാവുമെന്ന് തന്നെയാണ് പ്രതീക്ഷ. ബി ജെ പിയുടെ ഫാസിസം, ബി ജെ പിയുടെ വര്‍ഗീയതയെ കുറിച്ചാണ് അവര്‍ക്ക് പറയാനുളളത്. കേന്ദ്രത്തില്‍ വികസനം നന്നായി നടക്കുമ്പോള്‍ ഇവിടെ വികസന മുരടിപ്പ് മാത്രമാണുളളത്. യു പി എ ഭരിച്ചിരുന്ന സമയത്ത്‌കേന്ദ്രസര്‍ക്കാറില്‍ നിന്നും അഴിമതിക്കഥകള്‍ മാത്രമാണ് കേട്ടുകൊണ്ടിരുന്നു. മോദി സര്‍ക്കാറിനെക്കുറിച്ച് അത്തരത്തിലൊന്നും പറയാനില്ല. അതുകൊണ്ടാണ് വര്‍ഗീയത, ഫാസിസം എന്നിവയിലേക്ക് മാത്രം ചര്‍ച്ച ചുരുക്കുന്നത്.

വികസനത്തിന്റെ ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടുകയാണവര്‍. മലപ്പുറത്തു നിന്നും ഒരു വ്യവസായ മന്ത്രി ഉണ്ടായിരുന്നല്ലോ. എന്തു വ്യവസായം കൊണ്ടുവന്നു അവര്‍. കുടിവെളള പദ്ധതികള്‍പോലും ആസൂത്രണം ചെയ്യാനായിട്ടില്ല. ചീക്കോട് കുടിവെളള പദ്ധതിക്ക് കോടികള്‍ മുടക്കിയിട്ടും ഗുണഫലം പൂര്‍ണ്ണമായും എത്തിക്കാനായിട്ടില്ല. ഇതെല്ലാം ജനം തിരിച്ചറിയുന്നുണ്ട്. ഞങ്ങള്‍ സംഘടിപ്പിച്ച കുടുംബയോഗങ്ങളില്‍ പങ്കാളിത്തം മുമ്പത്തേതില്‍ നിന്ന് ഇരട്ടിയായിരുന്നു. നോട്ട് നിരോധനം സാധാരണക്കാരനെ ബാധിച്ചിട്ടില്ല. നോട്ടിന്റെ പ്രതിസന്ധി തീര്‍ന്നതിനാല്‍ അതൊരു വിഷയമേയാവില്ല. നോട്ട് നിരോധനത്തിന് പിന്നിലെ ഉദ്ദേശ ശുദ്ധി ജനം തിരിച്ചറിഞ്ഞിട്ടുണ്ട്.

കെ രാമചന്ദ്രന്‍
(ബി ജെ പി ജില്ലാ പ്രസിഡന്റ്)

Latest