Connect with us

Malappuram

പ്രണയം നടിച്ച് പീഡനം: യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

Published

|

Last Updated

കോട്ടക്കല്‍: പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കല്‍പ്പറ്റ സ്വദേശി മുഹമ്മദ് ശരീഫി (26) നെയാണ് തിരൂര്‍ സി ഐ. എം കെ ഷാജി അറസ്റ്റ് ചെയ്തത്. ആറ് വര്‍ഷത്തോളമായി ഒതുക്കുങ്ങലില്‍ ബേക്കറിയില്‍ ജോലി നോക്കുന്നതിനിടെയിലാണ് കുട്ടിയുമായി ഇയാള്‍ പ്രണയത്തിലായത്.

കല്‍പ്പറ്റയിലെ ലോഡ്ജില്‍ കൊണ്ട്‌പോയി പീഡിപ്പിച്ചെന്നാണ് പരാതി.
മകളെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്.
ഇയാള്‍ക്ക് നാട്ടില്‍ ഭാര്യയും കുട്ടിയുമുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ മലപ്പുറം കോടതിയില്‍ ഹാജരാക്കി.
കോട്ടക്കല്‍ എസ് ഐ. ആര്‍ വിനോദ്, സി പി ഒമാരായ നസീര്‍ തിരൂര്‍ക്കാട്, സജു എന്നിവരും സംഘത്തിലുണ്ടായിരുന്നു.

 

Latest