സന്ദര്‍ശന വിസയില്‍ അബുദാബിയിലുള്ള പിതാവിന്റെ അരികിലെത്തിയ അഞ്ചു വയസ്സുകാരന്‍ മരണപ്പെട്ടു

Posted on: April 11, 2017 9:15 pm | Last updated: April 11, 2017 at 9:15 pm

അബുദാബി : നാല് ദിവസം മുമ്പ് ഉമ്മയോടൊപ്പം സന്ദര്‍ശന വിസയില്‍ അബുദാബിയിലുള്ള പിതാവിന്റെ അരികിലെത്തിയ അഞ്ചു വയസ്സുകാരന്‍ മരണപ്പെട്ടു. കണ്ണൂര്‍ പുതിയങ്ങാടി മാടായി ചര്‍ച്ചിന് സമീപം താമസിക്കുന്ന കെ സി മുനാസിലിന്റെ മകന്‍ മുഹമ്മദ് സമീല്‍ (5) ആണ് ഇന്ന രാവിലെ മരണപ്പെട്ടത്.

പിതാവിന്റെ അരികില്‍ പോവണമെന്നത് മകന്റെ അതിയായ ആഗ്രഹം ആയിരുന്നു ഇതനുസരിച്ച് അബുദാബി ഖാലിദിയ്യയിലെ ദാറുല്‍ ഹന്തസ എന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന പിതാവ് മുനാസില്‍ മൂന്ന് മാസത്തെ സന്ദര്‍ശന വിസയില്‍ ഭാര്യ ഹബീബയേയും മക്കളായ മുഹമ്മദ് സയാന്‍ (8) സമീല്‍ (5) എന്നിവരെ കൊണ്ട് വരികയായിരുന്നു. ഏപ്രില്‍ 7 ന് നാട്ടില്‍ നിന്നെത്തിയ ആഹ്‌ളാദത്തിന് നൊടുവില്‍ മകന്റെ മരണം കുടുംബങ്ങളേയും സുഹൃത്തുക്കളേയും കണ്ണീരിലാഴ്ത്തി. ജന്മനാ ചെറിയ അസുഖങ്ങള്‍ മകനിലുണ്ടായിരുന്നതായി പിതാവ് മുനാസില്‍ പറഞ്ഞു. അബുദാബി ശൈഖ് ഖലീഫ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി അബുദാബി ബനിയാസ് ഖബര്‍ സ്ഥാനില്‍ മറവ് ചെയ്തു. മാട്ടൂല്‍ മന്‍ശഹ്, മാട്ടൂല്‍ പഞ്ചായത്ത് സുന്നി യുവജന സംഘം അബുദാബി കമ്മിറ്റി ഭാരവാഹിക കുട്ടിയുടെ വീട് സന്ദര്‍ശിച്ചു പ്രാര്‍ത്ഥന നടത്തി.