Connect with us

National

കോടതിയില്‍ ഹാജരായില്ല; കെജരിവാളിന് അറസ്റ്റ് വാറണ്ട്

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്ക് എതിരാ ട്വീറ്റിന്റെ പേരിലുള്ള കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് അറസ്റ്റ് വാറണ്ട്. കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് അസ്സമിലെ ദിഫു കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കേസില്‍ ജനുവരി 30നകം ഹാജരാകണമെന്നായിരുന്നു കോടതി ഉത്തരവ്.

മോഡിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് ആരോപിച്ചുള്ള അദ്ദേഹത്തിന്റെ ട്വീറ്റാണ് കേസിന് ആധാരം. അസമിലെ ബിജെപി നേതാവ് സൂര്യാ രോംഗ്ഫാറാണ് കെജരിവാളിന് എതിരെ കോടതിയെ സമീപിച്ചത്.