Connect with us

Kasargod

കാസര്‍കോട് ജില്ലയില്‍ അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകളെ നിയന്ത്രിക്കണം

Published

|

Last Updated

കാസര്‍കോട്: ജില്ലയില്‍ അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി.
ഹര്‍ത്താലുകള്‍ ജനങ്ങളുടെ സൈ്വര്യജീവിതത്തേയും വ്യാപാരി വ്യവസായികളെയും മറ്റ് മേഖലയില്‍ ജോലി ചെയ്യുന്നവരെയും സാരമായി ബാധിക്കുന്നു. നോട്ട് നിരോധം മൂലമുള്ള പ്രതിസന്ധികളില്‍ കരകേറാനുള്ള തത്രപാടിനിടയിലാണ് ഇടിത്തീ പോലെ ഹര്‍ത്താലുകള്‍ വന്നു കൊണ്ടിരിക്കുന്നത്.

ഹര്‍ത്താലിനെതിരെ പ്രതികരിക്കുകയോ ഹര്‍ത്താല്‍ ബഹിഷ്‌കരിക്കുകയോ അല്ല അതിനുള്ള പരിഹാരമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മനസ്സിലാക്കുന്നു.
ഹര്‍ത്താലുകള്‍ മൂലം നാടിന് ഉണ്ടാകുന്ന നഷ്ടവും പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടും രാഷ്ട്രീയ പാര്‍ട്ടികള്‍ മനസ്സിലാക്കി സ്വമേധയാ ഹര്‍ത്താലുകള്‍ക്കെതിരെ ഒറ്റക്കെട്ടായ തീരുമാനമുണ്ടാക്കണം. ഹര്‍ത്താലുകള്‍ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ച് ഉപവാസ സമരം ഉള്‍പ്പെടെ നടത്തുന്നതിനും സംഘടന ആലോചിക്കുന്നുണ്ട്. പൊതുജനങ്ങളും രാഷ്ട്രീയ നേതൃത്വവും ഒറ്റക്കെട്ടായി നാടിന്റെ സൈ്വര്യജീവിതവും വികസനവും ലക്ഷ്യംകണ്ടുകൊണ്ട് ഹര്‍ത്താലുകളില്‍ നിന്ന് പിന്‍മാറണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.